കൊടക്കാട് നാരായണൻ മാസ്​റ്റർ

വിരമിച്ചാലും ബാക്കിയാകും, കൊടക്കാടിന്‍റെ പൊടിക്കൈകൾ

കാസർകോട്​: സിലബസും മാന്വലും അവിടെ കിടക്ക​ട്ടെ, കൊടക്കാട്​ എന്ന അധ്യാപകൻ വിരമിച്ചാലും സ്വന്തം വിദ്യാഭ്യാസ പദ്ധതിയും ചിലപൊടിക്കൈകളും ബാക്കിയുണ്ടാകും. ചുമതലയേറ്റ വിദ്യാലയത്തിൽ സ്വന്തം നിലയിൽ വേറിട്ട പഠനവും പാഠ്യപദ്ധതിയും കുട്ടികളെ പുതുവഴിയിലേക്ക്​ നയിച്ച കൊടക്കാട്​ നാരായണന്​ ഇത്​ അവസാനത്തെ അധ്യാപകദിനം. കാഞ്ഞങ്ങാട്​ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപകനിൽനിന്ന്​ അധ്യാപകജീവിതത്തോട്​ ഈ വർഷം വിടപറയു​േമ്പാൾ ബാക്കിയാകുന്നത്​​ പൊടിക്കൈകൾ മാത്രം. 1993ൽ കൊടക്കാട് ഗവ. വെൽഫെയർ യു.പി സ്കൂളിൽ പ്രഥമാധ്യാപകനായി എത്തിയതോടെയാണ്​ 'സ്വന്തം പാഠ്യപദ്ധതിയുണ്ടാക്കി തുടങ്ങിയത്​.

'കൊടക്കാട് പൊടിക്കൈ' എന്നായിരുന്നു​ പേര്​. ഇത്​ ചാത്തൻകൈ ഗവ. എൽ.പി സ്കൂളിലേക്ക്​ മാറിയപ്പോൾ 'പുതുവർഷം പുതുവസന്തം'. കൂട്ടക്കനി എൽ.പിയിൽ 'കൂട്ടക്കനി കൂട്ടായ്മ, ബാര സ്​കൂളിൽ 'ബാരയിലൊരായിരം 'മുഴക്കോത്ത്​ സ്​കൂളിൽ 'മികവി​െൻറ മുഴക്കം' കാഞ്ഞിരപ്പൊയിലിൽ 'കാഞ്ഞിരപ്പൊയിൽ കാര്യക്ഷമതയിലേക്ക് ഒരു കാൽവെപ്പ്​​', അരയിയിൽ 'അരയി: ഒരുമയുടെ തിരുമധുരം' ഏറ്റവും ഒടുവിൽ മേലാ​ങ്കോട്ട്​ സ്​കൂളിൽ 'മേലാങ്കോട്ട് മുന്നോട്ട്​' എത്തി അവസാനിച്ചിരിക്കുകയാണ്​. പാഠങ്ങൾ കുട്ടികളി​േലക്ക്​ എളുപ്പത്തിൽ സംവേദിപ്പിക്കുന്നതി​െൻറ രീതിശാസ്​ത്രമാണ്​ കൊടക്കാട്​്​ ആവിഷ്​കരിച്ചത്​.

വായിക്കാത്ത പുസ്​തകംപോലെ പൊടിപിടിച്ചുകിടന്നിരുന്ന സ്​കൂളും പി.ടി.എയും കൊടക്കാട്​ എത്തിയതോടെ കുടചൂടിയാടി. 'മാണിക്യക്കല്ല്​' എന്ന സിനിമയിലെ വിനയൻ മാഷിനെപോലെ കൊടക്കാട്​ ഒരു മാറ്റമുണ്ടാക്കി. അംഗീകാരമായി ദേശീയ, സംസ്ഥാന അധ്യാപക അവാർഡുകൾ ലഭിച്ചു. കേരളം കണ്ട മഹാപ്രളയകാലത്തും കോവിഡ് മഹാമാരിയുടെ ദുരിതകാലത്തും ഒരു മാസത്തെ ശമ്പളം കൊടക്കാട്​ നൽകിയശേഷമാണ്​ സർക്കാറി​െൻറ പോലും സാലറി ചലഞ്ച്​ ഉണ്ടാകുന്നത്​. രണ്ടു വർഷമായി മാസംതോറും നാലു ദിവസത്തെ ശമ്പളം ദുതിശ്വാസനിധിയിലേക്കും അശരണരായ രോഗികൾക്കുമായി നൽകിവരുന്നുണ്ട്​ ഈ അധ്യാപകൻ. മാർച്ചിലാണ് നാരായണൻ മാഷ് സർവിസിൽനിന്ന്​ വിരമിക്കുന്നത്.

Tags:    
News Summary - Kodakkad Narayanan Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT