കേരള തീരത്ത് അനധികൃത മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ പിടികൂടിയ കര്‍ണാടക രജിസ്‌ട്രേഷനുള്ള മത്സ്യബന്ധന ബോട്ട്

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; ക​ർ​ണാ​ട​ക ബോ​ട്ട് പി​ടി​കൂ​ടി

കാ​സ​ർ​കോ​ട്​: കേ​ര​ള​തീ​ര​ത്ത് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന നൂ​ർ ഇ ​ബ​ഹ​ർ എ​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നു​ള്ള മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ കെ. ​ശ്രീ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ട്രോ​ളി​ങ്​ സം​ഘം പി​ടി​കൂ​ടി. സി​വി​ൽ ഓ​ഫി​സ​റാ​യ അ​ർ​ജു​ൻ ബി. ​പൊ​തു​വാ​ൾ, സീ ​റ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ അ​ഷ്ഫാ​ഖ് അ​ലി, രാ​ജേ​ഷ് എ​ന്നി​വ​രും ഹാ​ർ​ബ​ർ ഗാ​ർ​ഡു​മാ​രാ​യ ശി​വ​കു​മാ​ർ, ധ​നീ​ഷ് എ​ന്നി​വ​രു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യം ലേ​ലം ചെ​യ്ത വ​ക​യി​ൽ ഒ​രു ല​ക്ഷ​ത്തി അ​മ്പ​തി​നാ​യി​രം രൂ​പ ല​ഭി​ച്ചു.

ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​കെ. ഷൈ​നി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​നു​ശേ​ഷം ര​ണ്ട​ര​ല​ക്ഷം രൂ​പ ബോ​ട്ടി​ന് പി​ഴ​ചു​മ​ത്തി. ആ​കെ നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ൽ ല​ഭി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന യാ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Tags:    
News Summary - Illegal Fishing: Boat from Karnataka Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.