Posted On
date_range Updated On
date_range സവർക്കറുടെ ഫോട്ടോയെ ചൊല്ലി സംഘർഷം: നാല് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ
മംഗളൂരു: സംസ്ഥാന സർക്കാറിെൻറ നിർദേശപ്രകാരം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ഘോഷയാത്രയിൽ സവർക്കറുടെ ഫോട്ടോ ഗാന്ധിക്കും മറ്റു സ്വാതന്ത്ര്യസമര സേനാനികൾക്കുമൊപ്പം പ്രദർശിപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. കബക്ക സ്വദേശികളായ നൗഷാദ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് തൗസിഫ്, ശംസുദ്ദീൻ എന്നീ എസ്.ഡി.പി.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയതിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജില്ല പൊലീസ് സൂപ്രണ്ട് ഋഷികേശ് സോനാവനേ, പുത്തൂർ പൊലീസ് ഡെപ്യൂട്ടി കമീഷണർ ഗാന പി. കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കബക്ക ഗ്രാമപഞ്ചായത്തിലെ പി.ഡി.ഒ ആഷ നൽകിയ പരാതിപ്രകാരം പൊലീസ് മുമ്പ് എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.