കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് സാമൂഹ്യസുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്നേഹസാന്ത്വനം പദ്ധതിക്ക് 17 കോടി രൂപയുടെ ഭരണാനുമതി. നടപ്പു സാമ്പത്തിക വർഷത്തേക്കാണ് തുക അനുവദിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ തുക, ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികൾക്ക് പരിചരണം നൽകുന്നവർക്കുള്ള പ്രതിമാസ സഹായം നൽകുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, പുതുതായി കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് പ്രതിമാസ സഹായം നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതി, ജീവനക്കാർക്കും മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങൾക്കാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.