ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന ചെ​മ്പി​രി​ക്ക ബീ​ച്ച്

വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും; പ്ര​തീ​ക്ഷ​യി​ൽ ചെ​മ്പി​രി​ക്ക ബീ​ച്ച്

കാ​സ​ർ​കോ​ട്: ഏ​റെ​നാ​ള​ത്തെ മു​റ​വി​ളി​ക്കൊ​ടു​വി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി ചെ​മ്പി​രി​ക്ക ബീ​ച്ചി​ൽ ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്റെ സ​ന്ദ​ർ​ശ​നം. ജി​ല്ല​യി​ലെ ഏ​റെ ആ​ക​ർ​ഷ​ക​വും മ​നോ​ഹ​ര​വു​മാ​ണ് ചെ​മ്മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ചെ​മ്പി​രി​ക്ക ബീ​ച്ച്. ഇ​വി​ടം വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി നാ​ട്ടു​കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന​തു​മാ​ണ്.

ക​ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള പാ​റ​ക്ക​ല്ലു​ക​ളാ​ണ് ചെ​മ്പി​രി​ക്ക ബീ​ച്ചി​ന്റെ ആ​ക​ർ​ഷ​ണം. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം നീ​ളു​ന്ന മ​നോ​ഹ​ര​തീ​രം. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ബീ​ച്ചി​ലെ​ത്തു​ന്ന​ത്. പാ​റ​ക്ക​ല്ലു​ക​ൾ​ക്ക് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന ക​ട​ൽ മ​നോ​ഹ​ര കാ​ഴ്ച​യാ​ണ്.

ചെ​മ്പി​രി​ക്ക ബീ​ച്ചി​ലെ ക​ല്ലു​മ്മ​ക്കാ​യ രു​ചി​ക്കാ​നെ​ത്തു​ന്ന​വ​രും ഏ​റെ​യാ​ണ്. ഒ​പ്പം സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ണ്ട എ​ല്ലാ സൗ​ക​ര്യ​വും നാ​ട്ടു​കാ​ർ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ബേ​ക്ക​ൽ ബീ​ച്ച് ക​ഴി​ഞ്ഞാ​ൽ ഏ​റെ ടൂ​റി​സം വി​ക​സ​ന​സാ​ധ്യ​ത​യു​ള്ള ബീ​ച്ച് ചെ​മ്പി​രി​ക്ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ബീ​ച്ചി​ന്റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ള്ള​ത്. മ​റ്റ് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ചെ​മ്മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചെ​യ്യു​മെ​ന്ന് ക​ല​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

തീ​ര​ദേ​ശ നി​യ​ന്ത്ര​ണ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങി​യാ​ൽ പ​ദ്ധ​തി​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​കും. ഇ​തി​നാ​യി ക​ല​ക്ട​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള വി​പു​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യം, ആ​ധു​നി​ക ശു​ചി​മു​റി, റോ​ഡി​നോ​ട് ചേ​ർ​ന്ന് ന​ട​പ്പാ​ത, ഇ​രി​പ്പി​ടം, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ബീ​ച്ചി​ൽ ചെ​ല​വ​ഴി​ക്കാ​ൻ ലൈ​റ്റി​ങ് സൗ​ക​ര്യം, ല​ഘു ഭ​ക്ഷ​ണ​ശാ​ല, പ്ര​വേ​ശ​ന​ക​വാ​ടം എ​ന്നി​വ വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും.

ക​ല​ക്ട​റു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് ജീ​വ​ൻ​വെ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Tags:    
News Summary - Development projects will be completed soon; Chembirika Beach is hopeful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.