സം​സ്ഥാ​ന മാ​സ്​​റ്റേ​ഴ്സ് ഗെ​യിം​സി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ കു​ണ്ട​ന്നൂ​ർ ചു​ങ്ക​ത്ത് വീ​ട്ടി​ൽ സി.​എ​ഫ്. യേ​ശു​ദാ​സ്

തെങ്ങുകയറ്റക്കാരന്​ സംസ്ഥാന മാസ്​റ്റേഴ്​സ്​ ഗെയിംസിൽ സ്വർണം

എ​രു​മ​പ്പെ​ട്ടി: തെ​ങ്ങു​ക​യ​റ്റ​ക്കാ​ര​ന്​ സം​സ്ഥാ​ന മാ​സ്​​റ്റേ​ഴ്സ് ഗെ​യിം​സി​ൽ സ്വ​ർ​ണ മെ​ഡ​ൽ. കു​ണ്ട​ന്നൂ​ർ ചു​ങ്ക​ത്ത് വീ​ട്ടി​ൽ സി.​എ​ഫ്. യേ​ശു​ദാ​സാ​ണ് കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന ഗെ​യിം​സി​ൽ അ​ത്​​ല​റ്റി​ക്സ് മ​ത്സ​ര​ത്തി​ൽ ര​ണ്ട് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യ​ത്.

10,000 മീ​റ്റ​ർ, 5,000 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും 400 മീ​റ്റ​റി​ൽ ഹ​ർ​ഡി​ൽ​സി​ൽ ര​ണ്ടാം സ്ഥാ​ന​വു​മാ​ണ് യേ​ശു​ദാ​സ് ക​ര​സ്ഥ​മാ​ക്കി​യ​ത്. പ​രി​ശീ​ല​ന​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളോ പ്രോ​ത്സാ​ഹ​ന​മോ ഇ​ല്ലാ​തെ​യാ​ണ് ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ യേ​ശു​ദാ​സ് ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​ത്. തൃ​ശൂ​രി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ൽ, ജി​ല്ല​ക്ക് അ​ത്​​ല​റ്റി​ക് ടീ​മി​െൻറ ചു​മ​ത​ല​ക്കാ​ര​നാ​യി സെ​ക്ര​ട്ട​റി​യി​ല്ലാ​ത്ത​തി​നാ​ൽ കൊ​ല്ലം ജി​ല്ല​യെ​യാ​ണ്​ പ്ര​തി​നി​ധാ​നം ചെ​യ്​​ത​ത്.

Tags:    
News Summary - Coconut climber wins gold at State Masters Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.