എം.കെ. ഹാഷിം
Posted On
date_range Updated On
date_range രേഖകളിലാത്ത പണവുമായി പിടിയിൽ
കാസർകോട്: ഒമ്പതു ലക്ഷം രൂപയുമായി ഒരാൾ പൊലീസ് പിടിയിലായി. ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 9,12,000 രൂപ ഹവാല പണവുമായാണ് എം.കെ. ഹാഷിം (56) എന്നയാൾ പിടിയിലായത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിർദേശ പ്രകാരം ചന്തേര എസ്.ഐ കെ.പി. സതീഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 9,12,000 രൂപ കണ്ടെത്തിയത്. ഇത് കോടതിയിൽ ഹാജരാക്കി. നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.