500 തൈ നട്ട്​ കണ്ടൽ തുരുത്ത്​ പദ്ധതിക്ക്​ ജില്ലയിൽ തുടക്കം

കാസർകോട്​: അഞ്ഞൂറിലേറെ തൈകൾ നട്ടുപിടിപ്പിച്ച്​​ കണ്ടൽ തുരുത്ത്​ പദ്ധതിക്ക്​​ ജില്ലയിൽ തുടക്കം. ബേക്കൽ പുഴയോരത്താണ്​ അഞ്ഞൂറിലേറെ പ്രാന്തൻ കണ്ടൽ ഇനത്തിൽപെട്ട തൈകൾ​ നട്ടത്​. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്തിന്റേയും ഉദുമ കോളജ് എൻ.എസ്.എസ് യൂനിറ്റിന്റേയും പുലരി ക്ലബിന്റേയും സഹകരണത്തോടെയാണ്​ കണ്ടൽ പച്ചത്തുരുത്തുകളുടെ നിർമാണം തുടങ്ങിയത്​. കേരളത്തിലെ എല്ലാ ജില്ലയിലും ആരംഭിക്കുന്ന 'ജീവനം' പദ്ധതിയുടെ കണ്ടൽ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായാണിത്. ജില്ലതല ഉദ്​ഘാടനം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ നിർവഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി. ബാലകൃഷ്ണൻ മുഖ്യാതിഥിയായി. ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എ. മണി, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ വി. സൂരജ്, അംഗങ്ങളായ മൗവ്വൽ കുഞ്ഞബ്ദുല്ല, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൻ എ.പി. അഭിരാജ്, ജീവനം പദ്ധതിയുടെ ഡയറക്ടർ ജീവനം ദിവാകരൻ, അരവത്ത് പുലരി ക്ലബ്​ സെക്രട്ടറി എ.കെ. ജയപ്രകാശ്, പ്രസിഡന്റ് പ്രണവ് കുമാർ എന്നിവർ സംസാരിച്ചു. kandal chedi ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ബേക്കൽ പുഴയോരത്ത്​ നടന്ന കണ്ടൽത്തൈ നടീൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.