ബദിയടുക്ക: 223 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പട്ടാജെയിലെ സത്യനാരായണ (31), ചുക്കിനടുക്കയിലെ അനുഷത്ത് (26) എന്നിവരാണ് അറസ്റ്റിലായത്. സത്യനാരായണ കഴിഞ്ഞ ദിവസം 4.55 ലിറ്റര്‍ ബിയറുമായി എക്‌സൈസിന്റെ പിടിയിലായിരുന്നു. തിങ്കളാഴ്ച ബദിയടുക്ക എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. ബിനുവിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രിവന്‍റിവ് ഓഫിസര്‍ രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രമേശന്‍, ജനാര്‍ദന, അമല്‍ജിത്ത്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ അനുഷത്തിന്‍റെ നീര്‍ച്ചാല്‍ ശാന്തിപ്പള്ളയിലെ വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവിടെ നിന്ന് കുറച്ച് മദ്യം പിടികൂടി. ഇവർ നല്‍കിയ വിവരത്തെത്തുടര്‍ന്ന് സത്യനാരായണയുടെ വീട്ടില്‍ പരിശോധന നടത്തിയ എക്സൈസ് 180 മില്ലി ലിറ്ററിന്‍റെ 27 കെയ്സ് മദ്യം പിടികൂടുകയായിരുന്നു. അനുഷത്ത് അബ്കാരി കേസില്‍ പ്രതിയാണ്. bdk excise പിടികൂടിയ മദ്യവും എക്സൈസ് സംഘവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.