കാഞ്ഞങ്ങാട്: പൊടിപടലം ശ്വസിച്ച് ശ്വാസം മുട്ടുകയായിരുന്നു 30 വർഷത്തിന് മുകളിലായി മണ്ടേങ്ങാനം നിവാസികൾ. അതുപോലെ കുണ്ടും കുഴിയിലൂടെയും പോയി നടുപൊളിഞ്ഞുപോയ കുറേ യാത്രക്കാർക്ക് ഇനി ആശ്വസിക്കാം. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് യോഗത്തിൽ ഇരിയ ലാലൂർ --------------------------------മുണ്ടേങ്ങാനം റോഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചു. മുണ്ടേങ്ങാനം റോഡിൻെറ ദയനീയാവസ്ഥയെക്കുറിച്ച് 'മാധ്യമം' നേരത്തെ വാർത്ത നൽകിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റും പത്തൊമ്പതാം വാർഡ് മെംബറുമായ കെ. ദാമോദരൻ, ഒന്നാം വാർഡ് മെംബർ കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഏപ്രിലിനുമുമ്പായി 140 മീറ്റർ കോൺക്രീറ്റ് ചെയ്ത് റോഡ് സോളിങ്ങും കഴിഞ്ഞ് കോൺക്രീറ്റ് ചെയ്യാനാണുദ്ദേശിക്കുന്നത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനമോടിക്കാൻ വളരെ പ്രയാസമാണ്. മഴപെയ്യുമ്പോൾ റോഡാകെ കുളവുമാകുന്നു. വാഹനയാത്രികരോടൊപ്പം കാൽനടക്കാർക്കും ഇതോടെ യാത്ര ദുരിതമായി. കോടോം ബേളൂർ പഞ്ചായത്തിലെ ഒന്നാം വാർഡും പത്തൊമ്പതാം വാർഡും ബന്ധപ്പെട്ട റോഡാണ് ഇരിയ ലാലൂർ മണ്ടേങ്ങാനം റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.