ജില്ലയില്‍ 685 പേര്‍ക്കുകൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 685 പേര്‍ക്കുകൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി കാസര്‍കോട്: ജില്ലയില്‍ 685 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. 768 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. ജില്ലയിൽ നിലവില്‍ 7558 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി ഉയര്‍ന്നു. വീടുകളില്‍ 26645 പേരും സ്ഥാപനങ്ങളില്‍ 1261 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 27906 പേരാണ്. 1,11,172 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ1,03034 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.