ക്ഷയരോഗം: അഞ്ചുവര്‍ഷത്തിനുള്ളില്‍ 40 ശതമാനം കുറഞ്ഞു

കാസർകോട്: ക്ഷയരോഗ നിവാരണത്തില്‍ ജില്ലക്ക് നേട്ടം. അഞ്ചുവര്‍ഷത്തിനുള്ളില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ് വരുത്താന്‍ ജില്ലക്ക് കഴിഞ്ഞെന്ന് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. ക്ഷയരോഗ നിവാരണത്തില്‍ ജില്ലക്ക് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു. ഒപ്പം, ഇന്ത്യയില്‍ ആദ്യമായി കേരളത്തിനാണ് സില്‍വര്‍ അവാര്‍ഡ് ലഭിച്ചതെന്നും കലക്ടർ പറഞ്ഞു. 2025ഓടെ പൂര്‍ണമായും ക്ഷയരോഗം തുടച്ചുനീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രോഗികളുടെ എണ്ണം 60 ശതമാനം കുറക്കാന്‍ സാധിച്ചാല്‍ ഗോള്‍ഡ് അവാര്‍ഡും 80 ശതമാനം കുറക്കാന്‍ സാധിച്ചാല്‍ ക്ഷയരോഗ മുക്ത ജില്ലയാകാനും സാധിക്കും. ഇതിനായി വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും നടന്നുവരുകയാണ്. തുടര്‍ച്ചയായി നടത്തിവന്ന ക്ഷയരോഗ നിർമാർജന പരിപാടി ലോക്ഡൗണിന് ശേഷം അക്ഷയകേരളം പദ്ധതിയിലൂടെ നടത്തിവരുകയാണെന്നും കലക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.