വീട്ടിൽനിന്ന്​ 33 പവൻ കവർന്നു

കാസർകോട്​: വീട്ടുകാർ ഗേറ്റ്​ പരിസരത്തുനിന്ന്​ തിരുമുൽക്കാഴ്ച കാണുന്ന വേളയിൽ അകത്ത്​ വൻ കവർച്ച. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 33 പവൻ സ്വർണാഭരമാണ്​ മോഷ്ടിച്ചത്​. മീപ്പുഗിരിയിലെ ലോകേഷിന്‍റെ വീട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം. ഉദയഗിരി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുമുൽക്കാഴ്ച പോകുന്നതുകാണാൻ വീട്ടുകാർ വീട്ടിന്‍റെ ഗേറ്റ്​ പരിസരത്തായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, പാദസരം, വളകൾ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ദൃശ്യം വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കാസർകോട് പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും പൊലീസ് നായും പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.