ഫയല്‍ അദാലത്ത് 30വരെ

കാസർകോട്: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഏപ്രില്‍ 18 മുതല്‍ 30വരെ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും. ചൊവ്വാഴ്ച പഞ്ചായത്ത്തല ഫയല്‍ അദാലത്ത് പൂര്‍ത്തീകരിച്ചു. ജില്ലതല ഫയല്‍ അദാലത്ത് വ്യാഴാഴ്ച രാവിലെ 11ന് ഡി.ഡി.പി ഓഫിസില്‍ നടത്തും. ഫോണ്‍: 04994 255782, 255803. കിസാന്‍മേള എം.എല്‍.എ ഉദ്ഘാടനം ചെയ്തു കാസർകോട്​: കിസാന്‍ ഭാഗിദാരി പ്രാഥമികതാ ഹമാരിയുടെ ഭാഗമായി തോട്ടവിള ഗവേഷണകേന്ദ്രത്തിൽ സംഘടിപ്പിച്ച കിസാന്‍മേള എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുതു സാങ്കേതികവിദ്യയിലൂടെ കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്തണമെന്ന്​ അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രദര്‍ശനത്തിന്‍റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ടി.കെ. ഷമീറ സംസാരിച്ചു. തോട്ടവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രാവിഷ്‌കൃത കാര്‍ഷിക പദ്ധതികളുടെ വിശദീകരണം ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍. വീണാറാണി നിർവഹിച്ചു. നിലേശ്വരം കൃഷി ഓഫിസര്‍ കെ.എ. ഷിജോ സംസാരിച്ചു. കര്‍ഷകരും കാര്‍ഷിക ശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖം പരിപാടിക്ക് പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. സി. തമ്പാന്‍ നേതൃത്വം നല്‍കി. കാസര്‍കോട് ആത്മ പ്രോജക്ട് ഡയറക്ടര്‍ ടി. സുശീല സ്വാഗതവും ഡോ. ടി.എസ്. മനോജ്കുമാര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: തോട്ടവിള ഗവേഷണകേന്ദ്രത്തിൽ സംഘടിപ്പിച്ച കിസാന്‍മേള എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.