കാസര്‍കോട്: യുക്രെയ്നിലെ യുദ്ധഭൂമിയില്‍നിന്ന് പലായനം ചെയ്ത കൂടുതൽ വിദ്യാർഥികൾ ജില്ലയിലെത്തി. ഇതിനകം ജില്ലയില്‍ യുക്രെയ്നില്‍ നിന്നുള്ള 28 വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. 22 പേർ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലിറങ്ങി നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കാസര്‍കോട് മാസ്തിക്കുണ്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അബ്ദുല്‍റഹ്മാന്‍ കുട്ടിയുടെയും അധ്യാപിക ഖദീജയുടെയും മകന്‍ അബി കുഞ്ഞിമുഹമ്മദ് അടക്കം ആറുപേരാണ് ഏറ്റവും ഒടുവിലായി എത്തിയത്. മണിക്കൂറുകളോളം നടക്കേണ്ടിവരുകയും ദീര്‍ഘയാത്ര നടത്തേണ്ടിവരുകയും ചെയ്തതിന്റെ ക്ഷീണത്തിലാണ് നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍. പലരും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ്. പഠനം പൂർത്തിയാക്കിയവർക്ക് മെഡിക്കൽ ഇന്റേൺഷിപ് ഇന്ത്യയിൽ നടത്താമെന്ന തീരുമാനം ആശ്വാസമായി. കോവിഡിന്റെ ഉൾപ്പെടെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമീഷനാണ് ഈ തീരുമാനത്തിലെത്തിയത്. കാഞ്ഞങ്ങാട്ടെ മിഥുൻ, മാലോത്തെ അഖില രാജ്, അമ്മു ജോജോ, തൃക്കരിപ്പൂരിലെ കൃഷ്ണശ്രീ, അനൂപ്, സഫിയ, വെസ്റ്റ് എളേരിയിലെ ജോർജ് ആഷ്ലി, കുറ്റിക്കോലിലെ അശ്വതി, ചുള്ളിക്കരയിലെ രാഹീൽ ദേവ്, മുന്നാട്ടെ സ്നേഹ മോഹൻ, പടിമരുതിലെ മാർത്ത ഹരി, ചെമ്പിരിക്കയിലെ മുഹമ്മദ് റാഷിദ്, ചൂരിയിലെ ആയിഷ ഹന്ന, കയ്യാറിലെ മുഹമ്മദ് അഫറാഖ്, പെരുമ്പളയിലെ കൃഷ്ണവേണി നായർ, ബോവിക്കാനത്തെ മുഹമ്മദ് ആദിൽ, ചെർക്കളയിലെ റിനാഫ്, എബി, കുശാൽ നഗറിലെ അനുശ്രീ, കരിന്തളത്തെ അലൈൻ, ചട്ടഞ്ചാലിലെ ആരോമൽ തുടങ്ങിയ വിദ്യാർഥികൾ വീടണഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.