ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാദിനം ജൂണ്‍ 26ന്

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂണ്‍ 26ന് ഞായറാഴ്ച ബ്രഹ്‌മശ്രീ ഉച്ചില്ലത്ത് കെ.യു. പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടക്കും. രാവിലെ ആറുമണിക്ക് ഗണപതിഹോമത്തോടുകൂടി പ്രതിഷ്ഠാദിനത്തിന് ആരംഭം കുറിക്കും. രാവിലെ 10.30ന് ബേവൂരി രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര ഭജനസംഘവും വൈകീട്ട് 6.45ന് ക്ഷേത്രഭജന സംഘവും ഭജനാലാപനം നടത്തും. വൈകീട്ട് 6.30ന് നിറമാലയും എട്ടുമണിക്ക് അത്താഴപൂജയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.