കാഞ്ഞങ്ങാട്: മാവിലൻ ഗോത്രത്തിലെ ഉദ്യോഗസ്ഥ കൂട്ടായ്മയായ തുടി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 26ന് വിജയോത്സവം നടക്കും. രാവിലെ 10 മുതൽ പരപ്പ റോയൽ പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മാവിലൻ, മലവേട്ടുവൻ ഗോത്രത്തിലെ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കും. പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുക്കുന്നതിന് നിർദേശം നൽകുന്ന കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ തുടി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടന്നുവരുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9947830650, 9496407797 നമ്പറുകളിൽ ബന്ധപ്പെടണം. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ.സി. മോഹനൻ, മോഹനൻ കോട്ടപ്പാറ, ബാലകൃഷ്ണൻ ക്ലായിക്കോട്, രാജേഷ് പൂങ്ങോട്, ജയചന്ദ്രൻ ചാമക്കുഴി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.