നിര്‍മാണപ്രവൃത്തി ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് കാസർകോട്: ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് പാക്കം ജി.എച്ച്.എസ്.എസ്സില്‍ 26 ലക്ഷം രൂപ ചെലവില്‍ ഭക്ഷണശാല നിര്‍മിക്കും. നാല് ലക്ഷം രൂപ ചെലവില്‍ നിലവിലെ അടുക്കളയുടെ പുനരുദ്ധാരണവും നടത്തും. ഗ്രാമീണ മേഖലയില്‍ പാഠ്യ - പാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന പാക്കം സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികള്‍ക്ക് പദ്ധതി പ്രയോജനപ്പെടും. 72.5 ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന ഭക്ഷണശാലയുടെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും ബുധനാഴ്ച വൈകീട്ട് 3.30ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നേരത്തെയും സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ട്. 2020-21 വര്‍ഷം ഒരു കോടി രൂപ വീതം ചെലവഴിച്ച് കോളിയടുക്കത്ത് സ്‌പോര്‍ട്‌സ് അമിനിറ്റി സെന്ററും ആനോടിപ്പള്ളം ജലസംരക്ഷണ പദ്ധതിയും പൂര്‍ത്തീകരിച്ചു. കാസര്‍കോട് സ്റ്റേഡിയത്തിന് സമീപം ഒന്നരക്കോടി രൂപ മുടക്കില്‍ സ്വിമ്മിങ് പൂളിന്റെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുകയാണ്. ലോക പുകയിലരഹിത ദിനം ആചരിച്ചു കാസർകോട്: ലോക പുകയില രഹിത ദിനത്തിന്റെ ജില്ലതല ഉദ്ഘാടനം മീനാപ്പീസ് റീജനല്‍ ഫിഷറീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ. ജാഫര്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി. രാംദാസ് ദിനാചരണ സന്ദേശം നല്‍കി. ജില്ല ആശുപത്രി പി.പി. യൂനിറ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ.വി. അഭിലാഷ്, ജി.ആര്‍.എഫ് ടി.എച്ച്.എസ്. ഹെഡ്മാസ്റ്റര്‍ സി.കെ. അജയ് കുമാര്‍, ജില്ല എജുക്കേഷന്‍ മീഡിയ ഓഫിസര്‍ അബ്ദുല്ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ.വി. സ്വാഗതവും കാഞ്ഞങ്ങാട് ജില്ല ആശുപത്രി പബ്ലിക് ഹെല്‍ത്ത് നഴ്സ് എം. ദാക്ഷായണി നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജില്ലതല ബോധവത്കരണ സെമിനാര്‍, പുകവലി രഹിത ബോധവത്കരണ സന്ദേശങ്ങളടങ്ങിയ ബലൂണ്‍ പറത്തല്‍, ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ജില്ലതല സെമിനാറില്‍ ജില്ല കോവിഡ് കൺട്രോള്‍ സെല്‍ എച്ച്.ആര്‍ നോഡല്‍ ഓഫിസര്‍ ഡോ. പ്രസാദ് തോമസ് ക്ലാസെടുത്തു. ഫോട്ടോ- ലോക പുകയില രഹിത ദിനാചരണം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ- ലോക പുകയില രഹിത ദിനാചരണം ജില്ലതല പരിപാടിയില്‍ നടന്ന പുകവലി രഹിത ബോധവത്കരണ സന്ദേശങ്ങളടങ്ങിയ ബലൂണ്‍ പറത്തല്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.