കാസർകോട്: എയിംസിനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ജില്ലയുടെ പേരുകൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ മാർച്ച് 22ന് കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും. ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും ജില്ലയെ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ സ്ത്രീകൾ ഉൾപ്പെടെ അനിശ്ചിതകാല രാപ്പകൽ സമരം നടത്തേണ്ടിവരുമെന്ന് യോഗം ഓർമപ്പെടുത്തി. നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. എ. ഹമീദ് ഹാജി, ഗണേശൻ അരമങ്ങാനം, സുബൈർ പടുപ്പ്, അഹമ്മദ് ചൗക്കി, മഹമൂദ് കൈക്കമ്പ, ഫെറീന കോട്ടപ്പുറം, ആനന്ദൻ, ശ്രീനാഥ് ശശി, ടി. ബഷീർ അഹമ്മദ്, ജസ്സി, കെ.വി.കെ. റാം, ജംഷീദ് പാലക്കുന്ന്, കരീം ചൗക്കി, റെജി കമ്മാടം, ഉസ്മാൻ കടവത്ത്, സുലൈഖ മാഹിൻ, ഉമ്മുഹാനി, കൃഷ്ണദാസ്, ശരത്ത്, ബഷീർ കൊല്ലമ്പാടി, മൊയ്‌തു നീലേശ്വരം, യശോദ ഗിരീഷ്, താജുദ്ദീൻ, പ്രീത സുധീഷ്, ഹമീദ് ചേരൈങ്ക, ദീപ, സത്യഭാമ, സ്നേഹ, റംല, കുഞ്ഞാസിയ, റുഖിയ, ഹക്കീം ബേക്കൽ, ഇസ്മായിൽ, മുഹമ്മദ്, ഖദീജ, എൻ.എ. സീദി, ഉസ്മാൻ പള്ളിക്കാൽ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സിസ്റ്റർ ജയ ആന്‍റോ മംഗലത്ത് സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.