ജില്ല ആസൂത്രണ സമിതിയോഗം 19ന്

കാസർകോട്: 2022-23 വാര്‍ഷിക പദ്ധതിയുടെ ഒന്നാം ഘട്ട പദ്ധതി അംഗീകാരത്തിനായി ജില്ല ആസൂത്രണ സമിതി യോഗം ഏപ്രില്‍ 19ന് ഉച്ചക്ക് രണ്ടിന് ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കോടോം ബേളൂര്‍ പഞ്ചായത്തില്‍ കുടിവെള്ള വിതരണം തുടങ്ങി കോടോം ബേളൂര്‍: ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ള ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലേക്കുള്ള വിതരണം ആരംഭിച്ചു. ആറാം വാര്‍ഡ് ചുള്ളിക്കര തൂങ്ങല്‍ കോളനിയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കും കുടിവെള്ളം എത്തിച്ചു നല്കും. വാര്‍ഡ് അംഗം ആന്‍സി ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍ പി. ഗോപാലകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി ജോസഫ് ചാക്കോ, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ സി. കുഞ്ഞിക്കണ്ണന്‍, ഊരു മൂപ്പന്‍ ഗോപാലന്‍ ജീവനക്കാരായ കെ.വി. ബാബു, ടി. അനീഷ്, പ്രസീദ, റിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണത്തി‍ൻെറ ഉദ്ഘാടനം പ്രസിഡന്‍റ്​ പി. ശ്രീജ നിര്‍വഹിക്കുന്നു ജില്ലയില്‍ ഒരാള്‍ക്ക് കോവിഡ് കാസർകോട്​: ജില്ലയില്‍ തിങ്കളാഴ്ച ഒരാള്‍ക്കു കൂടി കോവിഡ് പോസിറ്റിവ് ആയി. മൂന്നു പേര്‍ നെഗറ്റിവായി. നിലവില്‍ ഏഴു പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,66,528 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,65,017 പേര്‍ ജില്ലയില്‍ നെഗറ്റിവ് ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.