ബേക്കൽ കുറുംബ ക്ഷേത്രത്തിൽ 17ന് പൂരംകുളി

ഉദുമ: ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറ്റം. 17ന് ഉച്ച മൂന്നിനാണ് പൂരംകുളി. കൊടിയിറക്കംവരെ പൂവിടുന്നത് നാല് ബാലികമാർ. പൊന്നില്ലം, കച്ചില്ലം, കാരില്ലം, ചെമ്പില്ലം എന്നീ നാല് തറവാടുകളിൽനിന്നുള്ള നാലു കുട്ടികൾ കൊടിയേറ്റം മുതൽ വ്രതശുദ്ധിയോടെ ക്ഷേത്രത്തിൽ താമസിച്ച് പാണൻ കാരണവരുടെ കാർമികത്വത്തിൽ അനുഷ്ഠാന ഇടങ്ങളിൽ പൂവിടും. രാത്രി ഒമ്പതിന് കൊടിയിറക്കത്തോടെ അഞ്ചു ദിവസം നീണ്ട പൂരോത്സവത്തിന് കൊടിയിറങ്ങും. ഫോട്ടോ: uduma bekkal kurumba temple നാല് ഇല്ലം തറവാടുകളിൽനിന്നുള്ള ബാലികമാർ ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് പൂവിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.