ആറില്‍ക്കടവ് പാലവും അനുബന്ധ റോഡും 16ന് നാടിന് സമര്‍പ്പിക്കും

കാസർകോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തുരുത്തി-അച്ചാംതുരുത്തി ദ്വീപുകളെ ബന്ധിപ്പിക്കുന്ന ആറില്‍ക്കടവ് പാലവും അനുബന്ധ റോഡും ആഗസ്റ്റ് 16ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 2019ലാണ് പാലത്തിന് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. കേരള പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈന്‍ വിങ്ങായ ഡ്രിക്ക് ബോര്‍ഡാണ് പാലത്തിന്റെ ഡിസൈന്‍ തയാറാക്കിയത്. 22.32 മീറ്റര്‍ നീളമുള്ള മൂന്നു സ്പാനുകളായി 67.08 മീറ്റര്‍ നീളവും ഏഴര മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്. 2.6 കിലോമീറ്റര്‍ അനുബന്ധ റോഡും പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചുണ്ട്. വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍ എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. പരപ്പ ബ്ലോക്ക് ആരോഗ്യ മേള 14ന് പരപ്പ: ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യ മേള ഞായറാഴ്ച രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ 1.30 വരെ ഭിന്നശേഷിക്കാര്‍ക്കായി യു.ഡി.ഐ.ഡി അദാലത്ത് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.