ഹര്‍ ഘര്‍ തിരംഗ; ജില്ലയില്‍ 1,49,633 ദേശീയപതാകകള്‍ കുടുംബശ്രീ ഒരുക്കും

കാസർകോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി ജില്ലയില്‍ കുടുംബശ്രീ നിര്‍മിക്കുന്നത് 1,49,633 ദേശീയപതാകകള്‍. ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പറക്കും. 152 യൂനിറ്റുകളാണ് പതാകകള്‍ തയാറാക്കുന്നത്. ഫ്ലാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണ് ദേശീയ പതാകകള്‍ ജില്ലയിലൊരുക്കുന്നത്. 30 രൂപയാണ് പതാകകളുടെ വില. സ്‌കൂള്‍ അധികൃതരും തദ്ദേശ സ്ഥാപനങ്ങളും അറിയിക്കുന്നതിനനുസരിച്ചാണ് പതാകകള്‍ നിര്‍മിക്കുന്നത്. പള്ളിക്കര പഞ്ചായത്തിലെ ബ്ലോസം യൂനിറ്റിന് 6000 പതാകകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നത്. ഒരു ദിവസം 600 പതാകകള്‍ ഇവിടെ ഒരുക്കുമെന്ന് ബ്ലോസം യൂനിറ്റ് സെക്രട്ടറി എസ്.വി. സെമീറ പറഞ്ഞു. ഫോട്ടോ: ദേശീയപതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ട പള്ളിക്കര പഞ്ചായത്തിലെ ബ്ലോസം കുടുംബശ്രീ പ്രവര്‍ത്തകര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.