അണ്ടർ 11 ഫുട്ബാൾ: ടി.എഫ്.എ ജേതാക്കൾ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി സംഘടിപ്പിച്ച 'യങ് ചാംപ്‌സ്' അണ്ടർ 11 ഉത്തര മേഖല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃക്കരിപ്പൂർ ഫുട്ബാൾ അക്കാദമി ജേതാക്കളായി. വെള്ളാപ്പ് ഇ.എ. അരീനയിൽ നടന്ന മത്സരത്തിൽ എരവിൽ ഫുട്ബാൾ അക്കാദമി കാലിക്കടവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടി.എഫ്.എ പരാജയപ്പെടുത്തിയത്. ടി.എഫ്.എയുടെ റൈഹാൻ അക്‌ബർ(2), സൗഹാൻ സുബൈർ(1) എന്നിവർ ഗോൾ നേടി. ടൂർണമെന്റിലെ മികച്ച താരമായി റൈഹാൻ അക്ബർ, ഡിഫെൻഡറായി റിഹാൻ ഹംസ(ടി.എഫ്.എ), ഗോൾകീപ്പറായി അദ്വൈത്, ടോപ്‌ സ്കോറർ അർജുൻ (ഇ.എഫ്.എ) എന്നിവരെ തെരഞ്ഞെടുത്തു. സമാപന ചടങ്ങിൽ ടി.എഫ്.എ ചെയർമാൻ കെ.പി.സി. മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് മുൻ ഇന്ത്യൻ താരം എം. മുഹമ്മദ്‌ റാഫി ട്രോഫികൾ നൽകി. ജില്ല പഞ്ചായത്ത്‌ അംഗം എം. മനു, ബ്ലോക്ക്‌ മെംബർ വി.പി.പി. ഷുഹൈബ്, ഹെഡ് കോച്ച് അഹ്മദ്‌ റാഷിദ്‌, പരിശീലകരായ എം. മഹ്‌റൂഫ്, ടി.വി. വിനീത്, ടി.വി. രാജേഷ്, ചിത്രരാജ് എരവിൽ എന്നിവർ സംസാരിച്ചു. സി. ദാവൂദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.