കാഞ്ഞങ്ങാട്: സ്നേഹവീടിന്‍റെ ഉള്ളം നിറയ്ക്കാൻ വീണ്ടും ജില്ല ജയിലിന്‍റെ സ്നേഹസമ്മാനം. ഹോസ്ദുർഗ് ജില്ല ജയിലിൽ വിളവെടുത്ത 100 കിലോ കുമ്പളങ്ങ സ്നേഹവീടിന് കൈമാറി. ജയിലുകൾ മാറ്റത്തിന്‍റെ പുതിയ പാതകളിലൂടെ സഞ്ചരിക്കുകയാണെന്ന് നിരവധി പ്രവർത്തനങ്ങളിലൂടെ തെളിയിച്ച ഹോസ്ദുർഗ് ജില്ല ജയിലിൽ നിന്നും മറ്റൊരു പ്രവർത്തനംകൂടി ശ്രദ്ധേയമായി. ജയിലിൽ വിളവെടുത്ത 100 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്നേഹ വീട്ടിലേക്ക് കൈമാറി. ഹരിത കേരള മിഷന്‍റെ ഭാഗമായി ഹരിത ജയിലായി മാറിയ ഹോസ്ദുർഗ് ജില്ല ജയിലിൽ പൂർണമായും ജൈവ മാതൃകയിലാണ് കൃഷി നടപ്പാക്കിയത്. കൃഷിക്കാവശ്യമായ വളവും ജയിലിൽനിന്ന് തന്നെ ഉൽപാദിപ്പിച്ചു. ഇത്തരത്തിൽ 200 കിലോ വിളവാണ് ഇത്തവണ ലഭിച്ചത്. അതിൽ 100 കിലോ ജയിൽ ആവശ്യങ്ങൾക്കായി മാറ്റി വെക്കുകയും ബാക്കി 100 കിലോ അമ്പലത്തറയിലെ സ്നേഹവീട് ബഡ്സ് സ്കൂളിലേക്ക് കൈമാറുകയുമാണ് ചെയ്തത്. കാഞ്ഞങ്ങാട് കൃഷിഭവന്‍റെ പിന്തുണ കൃഷിക്ക് പിന്നിലുണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ജയിൽ അന്തേവാസികളുടെ മാനസിക പരിവർത്തനത്തിന് സഹായകരമാവുമെന്നും സമൂഹത്തിൽ ജൈവ കൃഷിയുടെ സന്ദേശമെത്തിക്കാൻ കാരണമാകുമെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച് ജില്ല ജയിൽ സൂപ്രണ്ട് കെ. വേണു പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സൻ കെ.വി. സുജാതയിൽ നിന്ന് സ്നേഹവീട് പ്രസിഡന്റ് അഡ്വ. രാജേന്ദ്രൻ വിളവെടുത്ത കുമ്പളങ്ങകൾ സ്വീകരിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ലത, കൃഷി ഓഫിസർ മുരളീധരൻ, കൃഷി അസി. രവീന്ദ്രൻ, അസി. സൂപ്രണ്ട് ഗ്രേഡ് 1 വി. മൃദുല നായർ, അസി. സൂപ്രണ്ട് ഗ്രേഡ് 2 പി.കെ. ഷൺമുഖൻ, ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാരായ ജിമ്മി ജോൺസൻ , എം.വി. സന്തോഷ് കുമാർ, അസി. പ്രിസൺ ഓഫിസർ കെ.വി. സുർജിത്ത്, വിജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.