തിമിരി സർവിസ്‌ സഹകരണ ബാങ്കിന്‌ പൗരാവലിയുടെ സ്വീകരണം

ചെറുവത്തൂർ: മികച്ച സഹകരണ ബാങ്കിനുള്ള ദേശീയ അവാർഡ്‌ നേടിയ തിമിരി സർവിസ്‌ സഹകരണ ബാങ്കിന്‌ പൗരാവലി സ്വീകരണം നൽകി. കയ്യൂർ റോഡിൽ നിന്നും ബാൻഡ്‌ മേളത്തിന്റെയും പഞ്ചാവാദ്യങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ സ്വീകരിച്ച്‌ ആനയിച്ചു. നൂറുകണക്കിനാളുകൾ സ്വീകരണത്തിൽ പങ്കാളികളായി. ചെറുവത്തൂർ ടൗണിൽ, ഘോഷയാത്രക്കുശേഷം നടന്ന പൊതുയോഗം എം. രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. എം.പി.വി. ജാനകി അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ സംഘം രജിസ്ട്രാർ എ. രമ മുഖ്യാതിഥിയായി. ബാങ്ക്‌ സെക്രട്ടറി കെ.വി. സുരേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.പി. വത്സലൻ, സി.വി. പ്രമീള, മുൻ ജില്ല ബാങ്ക്‌ പ്രസിഡന്റ്‌ എം.വി. കോമൻ നമ്പ്യാർ, കെ. കുഞ്ഞിരാമൻ, ആനന്ദൻ, രാജഗോപാലൻ, വി.ടി. തോമസ്‌, ജ്യോതീശൻ, പ്രഭ എന്നിവർ സംസാരിച്ചു. ബാങ്ക്‌ പ്രസിഡന്റ്‌ വി. രാഘവൻ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ കെ. ദാമോദരൻ നന്ദിയും പറഞ്ഞു. പടം..തിമിരി സർവിസ്‌ സഹകരണ ബാങ്കിന്‌ പൗരാവലി നൽകിയ സ്വീകരണം എം. രാജഗോപാലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.