സി.പി.എം പ്രകടനവും പൊതുയോഗവും

കാസർകോട്‌: ആർ.എസ്.എസ്, എസ്.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എം കാസർകോട്‌ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ റാലി നടത്തി. പ്രസ്‌ക്ലബ്‌ ജങ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു. ബഹുജന കൂട്ടായ്‌മ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. സി.വി. കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി കെ. രതികുമാർ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ്‌ അംഗം എം. സുമതി എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ്‌ ഹനീഫ സ്വാഗതം പറഞ്ഞു. cpim meeting സി.പി.എം ബഹുജന കൂട്ടായ്‌മ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.