മേലാങ്കോട്ട് സ്കൂൾ ശതാബ്ദി ആഘോഷം

കാഞ്ഞങ്ങാട്: മേയ് ഒന്നിന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാകും. വിരമിച്ച പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനെ ആദരിക്കും. മാർച്ച് മുതൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ശതാബ്ദി വർഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത ചെയർമാനും അഡ്വ. പി. അപ്പുക്കുട്ടൻ വർക്കിങ് ചെയർമാനുമായി രൂപവത്കരിച്ച 101 അംഗ സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നല്കുന്നത്. വാർത്തസമ്മേളനത്തിൽ അഡ്വ. പി. അപ്പുക്കുട്ടൻ, എം. രാഘവൻ, കെ.വി. വനജ, കെ. പ്രസേനൻ, ജി. ജയൻ, പി. കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.