തൃക്കരിപ്പൂർ: ഉത്സവപ്പറമ്പിൽ ഇതര മതസ്ഥർക്ക് വിലക്കേർപ്പെടുത്തുന്ന കാലത്ത് വൈക്കത്ത് ഗ്രാമത്തിൽനിന്നുള്ള സൗഹൃദക്കാഴ്ച ഹൃദ്യമായ അനുഭവമായി. തൃക്കരിപ്പൂർ വൈക്കത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവ വിജയത്തിന് കൈത്താങ്ങായി വടക്കുമ്പാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടിന്റെ നേതൃത്വത്തിലാണ് ജമാഅത്ത് ഭാരവാഹികൾ മടപ്പുരയിൽ എത്തിയത്. ഇഫ്താറിന് ശേഷം മടപ്പുരയിലെത്തിയ ഇവരെ സ്വീകരിക്കാൻ സ്ത്രീകൾ അടക്കമുള്ള ആഘോഷ കമ്മിറ്റി അംഗങ്ങൾ എത്തിച്ചേർന്നു. മടപ്പുരയിൽ നടന്ന മതസൗഹാർദത്തിന്റെ കുളിർമ ചൊരിഞ്ഞ അന്തരീക്ഷത്തിൽ അവിടത്തെ അന്നദാനത്തിനുള്ള ജമാഅത്തിന്റെ സഹായം ഭാരവാഹികൾക്ക് കൈമാറി. ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.പി.എം. സുലൈമാൻ, ജനറൽ സെക്രട്ടറി എ.ജി. മുനീർ, വൈസ് പ്രസിഡന്റുമാരായ എ.ജി. കുഞ്ഞഹമ്മദ്, പി. അബ്ദുൽസലാം, ആഘോഷ കമ്മിറ്റി കൺവീനർ വി.വി. സുരേശൻ, ചെയർമാൻ വി. രാജേഷ്, എം. രാജൻ, ടി. തമ്പാൻ എന്നിവർ സംസാരിച്ചു. ലഘു ഭക്ഷണവും കഴിച്ചാണ് ചടങ്ങ് അവസാനിപ്പിച്ചത്. പടം tkp muthappanവൈക്കത്ത് മുത്തപ്പൻ മടപ്പുര മഹോത്സവത്തിൽ അന്നദാനത്തിനുള്ള വിഹിതം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.