തൃക്കണ്ണാട് പാറമ്മൽ ധർമദൈവ തറവാട് ബാലാലയ പ്രതിഷ്ഠ നടന്നു

ഉദുമ: അതിപുരാതനമായ തൃക്കണ്ണാട് പാറമ്മൽ ധർമദൈവ തറവാട് നവീകരിക്കുന്നതിന്റെ മുന്നോടിയായി ബാലാലയ പ്രതിഷ്ഠ നടന്നു. രാജു മേൽബാര കർമികത്വം വഹിച്ചു. തറവാടിന്റെ കന്നിമൂലയിൽ പശുവിനെക്കൊണ്ട് കെട്ടിവലിപ്പിച്ചാണ് നിലവിലെ തറവാട് ഭവനത്തിന്റെ പൊളിക്കൽ ചടങ്ങിന് തുടക്കം കുറിച്ചത്. ബാലാലയ പ്രതിഷ്ഠ കഴിഞ്ഞ് 21 ദിവസം കഴിഞ്ഞ ശേഷമേ തറവാട് നിർമാണത്തിന് കുറ്റിയടിക്കൂ. മേയ് 10ന് ചേരുന്ന യോഗം കുറ്റിയടിക്കാനുള്ള തീയതി നിശ്ചയിക്കും. പുനർനിർമാണത്തിനായി നാട്ടുകാരുടെ സഹകരണത്തോടെ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: സുധാകരൻ കുതിർമൽ (പ്രസി.), സദൻ ബാര, രാമകൃഷ്ണൻ (വൈസ് പ്രസി.), പ്രഭാകരൻ പാറമ്മൽ (ജന. സെക്ര.), രാജു മേൽബാര, ശിവകുമാർ (ജോ. സെക്ര.), സായ്‌ പ്രശാന്ത്‌ (ട്രഷ.). 17 തെയ്യങ്ങൾ കെട്ടിയാടുന്ന ഈ തറവാട് മുകയർ സമുദായത്തിലെ കുണ്ടച്ഛൻ ഇല്ലക്കാരുടേതാണ്. തൃക്കണ്ണാട് ക്ഷേത്ര ആറാട്ടുത്സവത്തിന് കൊടിമരത്തിൽ കെട്ടാനുള്ള കുലച്ച വാഴ എത്തിക്കാൻ അവകാശം ഇവർക്കാണ്. ബേക്കൽ, കോട്ടിക്കുളം, കീഴൂർ കൂറുംബ ഭഗവതി ക്ഷേത്രങ്ങളിൽ വാർഷിക നിറക്കൽ ചടങ്ങിനാവശ്യമായ നെൽകതിർ എത്തിക്കുന്നതും ഈ തറവാട്ടുകാരാണ്. തറവാട് പുനർനിർമാണം രണ്ട് വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ഭാരവാഹികൾ അറിയിച്ചു. : uduma prathishta1, 2 തൃക്കണ്ണാട് പാറമ്മൽ ധർമദൈവ തറവാട് നവീകരണത്തിന്റെ ഭാഗമായി നടന്ന ബാലാലയ പ്രതിഷ്ഠാ ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.