പൊലീസ് ഒരുക്കിയ സ്വപ്നവീട് കൈമാറി

നീലേശ്വരം: മടിക്കൈ എരിക്കുളത്ത് ബിന്ദുവിന് മേഴ്സി കോപ്സ് നിർമിച്ച വീട് 'മേഴ്സി കോപ്സ്' കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രാഹുൽ ആർ. നായർ താക്കോൽദാനം നടത്തി. കെ.എസ്. സുദർശൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി. ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കാസർകോട് അഡീഷനൽ എസ്.പി ഹരിചന്ദ്ര നായിക്, കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ശ്രീലത, നീലേശ്വരം ഇൻസ്പെക്ടർ കെ.പി. ശ്രീഹരി, മടിക്കൈ ഗ്രാമപഞ്ചായത്ത് മെംബർ എം. രജിത, പി.പി. മഹേഷ്, എം. സദാശിവൻ, പി. രവീന്ദ്രൻ, വി. പ്രമോദ്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.