ചെറുവത്തൂർ: നീലേശ്വരം റവന്യൂ ബ്ലോക്ക് ആരോഗ്യ മേളയുടെ സംഘാടകസമിതി രൂപവത്കരണം ചെറുവത്തൂർ സി.എച്ച്.സിയിൽ നീലേശ്വരം നഗരസഭ അധ്യക്ഷ പി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. പ്രമീള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.പി. ലത, കെ. അനിൽകുമാർ, ചെറുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. രാഘവൻ, എം. സുമേഷ്, വി.വി. സുനീത, ടി.എസ്. നജീബ്, കെ. വല്ലി, രാജേന്ദ്രൻ പയ്യാടക്കത്ത്, നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ജമാൽ അഹമ്മദ് എന്നിവർ സംസാരിച്ചു. ചെറുവത്തൂർ സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ഡി ജി. രമേഷ് സ്വാഗതവും ജില്ല ആർദ്രം നോഡൽ ഓഫിസർ ഡോ.വി. സുരേശൻ നന്ദിയും പറഞ്ഞു. പടം..നീലേശ്വരം ബ്ലോക്ക് ആരോഗ്യമേളയുടെ സംഘാടക സമിതി രൂപവത്കരണം ചെറുവത്തൂർ സി.എച്ച്.സിയിൽ നീലേശ്വരം നഗരസഭ അധ്യക്ഷ പി.വി. ശാന്ത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.