കാസർകോട്: സര്ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണാർഥം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വടംവലി മത്സരം സംഘടിപ്പിക്കും. മിനി സിവില്‍ സ്റ്റേഷനിലെയും സമീപ പ്രദേശങ്ങളിലേയും സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ മത്സരത്തില്‍ പങ്കെടുക്കും. ടീമുകള്‍ പേരുവിവരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം dioksgd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കണം. സൗഹൃദ ഫുട്ബാള്‍ മത്സരം കാസർകോട്: സര്ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണാർഥം വെള്ളിയാഴ്ച വൈകീട്ട് 6.30ന് സൗഹൃദ ഫുട്ബാള്‍ മത്സരം നടക്കും. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും തമ്മിലാണ് മത്സരം. പടന്നക്കാട് ദേശീയപാതയോരത്തെ ഹൈ ഫൈവ് അറീന ടര്‍ഫിലാണ് മത്സരം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.