തൃക്കരിപ്പൂർ: കക്കുന്നം വൈക്കം മുഹമ്മദ് ബഷീർ സ്മാരക വായനശാല ഗ്രന്ഥാലയത്തിനായി നിർമിച്ച കെട്ടിടം മേയ് ഒന്നിന് സമർപ്പിക്കും. കക്കുന്നം അണീക്കര കൊവ്വലിൽ 30 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഒന്നിന് വൈകീട്ട് അഞ്ചിന് എം. രാജഗോപാലൻ എം.എൽ.എ സമർപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. 150 പേരെ ഉൾക്കൊള്ളുന്ന മിനി ഓഡിറ്റോറിയവും വായനശാല, ഗ്രന്ഥാലയം എന്നിവ ഉൾക്കൊള്ളുന്നതാണ് കെട്ടിടം. മേയ് രണ്ടിന് അഞ്ചിന് സാംസ്കാരിക സമ്മേളനം കവി സി.എം. വിനയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. നടൻ ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയാവും. 10 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ലൈബ്രറിക്ക് എം.എൽ.എ ഫണ്ടിലാണ് കെട്ടിടം ഒരുക്കിയത്. വാർത്ത സമ്മേളനത്തിൽ പി.പി. രമേശൻ, എ.കെ. ശ്രീധരൻ, എം.വി. സുകുമാരൻ, കെ. അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.