തൃക്കരിപ്പൂർ: വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. ഗപ്പി മത്സ്യങ്ങളെ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വെള്ളക്കെട്ടുകളിൽ നിക്ഷേപിച്ചു. അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന, മലമ്പനി ബോധവത്കരണ ക്ലാസുകൾ, ഡിജിറ്റൽ പോസ്റ്റർ രചന, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ലഘുലേഖ വിതരണം എന്നിവയും നടത്തി. വലിയപറമ്പ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, പഞ്ചായത്തംഗം വി. മധു, ഹെൽത്ത് ഇൻസ്പെക്ടർ വിപ്ലവൻ, ജൂനി.ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയറാം, സുഗതകുമാർ, സ്വപ്ന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.