കാസർകോട്: സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്‌ബാൾ ചാമ്പ്യൻഷിപ് കാസർകോട് സംഘടിപ്പിക്കാൻ ജില്ല സോഫ്റ്റ്‌ബാൾ അസോസിയേഷൻ തീരുമാനിച്ചു. ജില്ല സോഫ്റ്റ്‌ബാൾ അസോസിയേഷന്റെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജൂനിയർ ജില്ല ടീമിനെ ക്യാമ്പിൽനിന്ന് തിരഞ്ഞെടുക്കും. ടീമിന്റെ പരിശീലന ക്യാമ്പുകൾ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലും താളി പടുപ്പിലും പൈവളികയിലുമായി നടത്തും. യോഗത്തിൽ ജില്ല പ്രസിഡന്റ് സി.എൽ. ഹമീദ് അധ്യക്ഷത വഹിച്ചു. കെ.എം. ബല്ലാൽ, കെ. കൃപേഷ്, വിജയകൃഷ്ണ, സഹന, കെ. മനീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അശോകൻ ധർമത്തടുക്ക സ്വാഗതവും ജോ. സെക്രട്ടറി കെ. രൂപേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.