നിയമസഭ സമിതി യോഗം നാലിന്​

കാസർകോട്: കേരള ജല അതോറിറ്റിയുടെ വിവിധ പദ്ധതികളെ സംബന്ധിച്ച് സ്വതന്ത്ര പഠനം നടത്തുന്നതിന്‍റെ ഭാഗമായി നിയമസഭയുടെ പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി, മേയ് നാലിന് കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിലവിലുള്ളതും പൂര്‍ത്തിയാക്കാനുള്ളതുമായ വിവിധ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. കാസര്‍കോട് നഗരസഭക്കും ചെമ്മനാട് ഗ്രാമപഞ്ചായത്തിലേക്കുമുള്ള ശുദ്ധജല വിതരണത്തിനായി നിര്‍മിച്ച ബാവിക്കര ജല ശുദ്ധജല പ്ലാന്‍റ്​ സമിതി സന്ദര്‍ശിക്കും. പട്ടികജാതി -വര്‍ഗ കമീഷന്‍ അദാലത്ത് കാസർകോട്​: സംസ്ഥാന പട്ടികജാതി-വര്‍ഗ കമീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന്​ ജില്ലയില്‍ മേയ് 27, 28 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന അദാലത്തില്‍ കമീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി നേതൃത്വം നല്‍കും. ഫോണ്‍: 0471 2724554, 2580307, 2580312.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.