നീലേശ്വരം: വിചിത്രമായ ടെൻഡർ വ്യവസ്ഥ പിൻവലിക്കുക, വാതിൽപടി സേവനത്തിൽ ലോറി തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, കരാറുകാരുടെ പിടിവാശി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു നീലേശ്വരം എഫ്.സി.ഐക്കു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മോട്ടോർ ഫെഡറേഷൻ ജില്ല സെക്രട്ടറി കെ. ഉണ്ണി നായർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ. ഒ.വി. രവീന്ദ്രൻ, പി.വി. പ്രദീപൻ, വി. ഗിരീഷ്, ഷംസുദ്ദീൻ, എം.വി. രതീഷ് എന്നിവർ സംസാരിച്ചു. വെങ്ങാട്ട് ശശി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.