നഗരസഭ ജീവനക്കാർ ധർണ നടത്തി

നീലേശ്വരം: കേന്ദ്ര സർക്കാറിന്‍റെ ജനദ്രോഹനയങ്ങൾ തിരുത്തുക, പൊതുമേഖല സ്വകാര്യവത്​കരണം അവസാനിപ്പിക്കുക, നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക, തദ്ദേശ സ്വയംഭരണ പൊതുസർവിസ് രൂപവത്​കരണ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ് യൂനിയൻ നീലേശ്വരം യൂനിറ്റ് നഗരസഭ കവാടത്തിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, നഗരസഭ കൗൺസിലർ കെ. കുഞ്ഞിരാമൻ, കെ.എം.സി. എസ്.യു ജില്ല കമ്മിറ്റി അംഗം അനിൽകുമാർ മാറയ്ക്കൽ എന്നിവർ സംസാരിച്ചു. ജില്ല ജോ. സെക്രട്ടറി സി. പ്രകാശ് സ്വാഗതവും വനിത കമ്മിറ്റി കൺവീനർ ടി.എസ്. അഖില നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.