കാസർകോട്: ഉന്നത വിദ്യാഭ്യാസവകുപ്പ് അസാപ്പുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ അനായാസമാക്കാനുള്ള 15 ദിവസത്തെ 'ഓപണ്‍ സെസാമേ' കോഴ്‌സ് സമ്മര്‍ ബാച്ചിലേക്ക് അഞ്ച് മുതല്‍ 10ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മേയ് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 9495994752, 9495999648, 9747392347. രാജിസ്‌ട്രേഷന്‍ ലിങ്ക് https://asapkerala.gov.in/course/open-sesame-a-short-term-course-in-communicative-english-for-beginners/ ജില്ലതല സ്യൂട്ട് യോഗം കാസർകോട്: ഏപ്രിലിലെ ജില്ലതല സ്യൂട്ട് യോഗം മേയ് 20ന് ഉച്ചക്ക് ശേഷം മൂന്നിന് കലക്ടറേറ്റ് മെയിന്‍ ഹാളില്‍ ചേരും. വടംവലി മത്സരം കാസർകോട്: സാര്‍വദേശീയ തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 30ന് വൈകീട്ട് മൂന്നിന് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലയിലെ തൊഴിലാളി യൂനിയനുകളെ പങ്കെടുപ്പിച്ച് ജില്ലതല വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 7000 രൂപ. ടീമുകള്‍ 04994 255521, 9946049004 എന്ന നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.