കണ്ണൂർ പള്ളിയിലേക്ക് ഉണ്ണിയപ്പവുമായി ഈ വർഷവും അവരെത്തി

കുമ്പള: കണ്ണൂർ പള്ളിയിലേക്ക് ഉണ്ണിയപ്പവുമായി ഈ വർഷവും അവരെത്തി. കുമ്പള കണ്ണൂർ ജുമാ മസ്ജിദിലേക്കാണ് 600 വർഷം പഴക്കമുള്ള നേർച്ച മുടക്കാതെ ഉണ്ണിയപ്പവുമായി കോട്ടിക്കുളം അക്കരത്തറവാട്ടുകാർ എത്തിയത്. തറവാട്ടിൽ പെൺകുഞ്ഞ് ജനിക്കാത്തതിനെ തുടർന്ന് 600 വർഷങ്ങൾക്കുമുമ്പ് തറവാട്ടുകാരണവർ ചെയ്ത നേർച്ചയാണ് പിന്മുറക്കാർ തെറ്റാതെ ഇന്നും പാലിച്ചുപോരുന്നത്. ഇവിടെയുള്ള സീതി വലി ദർഗയിലേക്കായിരുന്നു റമദാനിലെ ഉണ്ണിയപ്പം നേർച്ച. അന്ന് 800 ഉണ്ണിയപ്പവുമായാണ് അവർ ഇവിടെയെത്തിയതെന്നാണ് ചരിത്രം. രണ്ടു വർഷം കോവിഡ് പ്രതിസന്ധിയിൽ മുങ്ങിയ നേർച്ചക്ക് പ്രായശ്ചിത്തമായി 8000 അപ്പമാണ് ഇപ്രാവശ്യം എത്തിച്ചത്. എ.എം. ഇബ്രാഹീം, മുഹമ്മദ്‌ കുഞ്ഞി, ഷാനവാസ്, അക്കര അസീസ്, സിദ്ദീഖ് മിൽ, നാസി തിരുവക്കൊള്ളി, അസീസ്, ടി.കെ. അബ്ദുല്ല ഹാജി, എൻ.ബി. അഷ്‌റഫ്‌, അബ്ബാസ് ഹാജി, അസൈനാർ മിസ്ബാഹി, ലത്തീഫ് ഫൈസി, ടി. ഷരീഫ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.