ബഹുജന റാലിയും വർഗീയവിരുദ്ധ സംഗമവും

ഉദുമ: ആർ.എസ്‌.എസ്‌-എസ്‌.ഡി.പി.ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രവാക്യമുയർത്തി സി.പി.എം ബഹുജന കാമ്പയിന്‍റെ ഭാഗമായി ഉദുമ ഏരിയ കമ്മിറ്റി ബുധനാഴ്ച പൊയിനാച്ചി ടൗണിൽ ബഹുജന റാലിയും വർഗീയവിരുദ്ധ സംഗമവും നടത്തും. വൈകീട്ട്‌ നാലിന്‌ ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. കണ്ണൂർ ജില്ല കമ്മിറ്റി അംഗം പി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. പൊയിനാച്ചി പെട്രോൾ പമ്പ്‌ കേന്ദ്രീകരിച്ച്‌ റാലി നടക്കും. കെ-റെയിൽ: പാലക്കുന്നിൽ സെമിനാർ ഉദുമ: കെ-റെയിൽ തൊഴിലും വികസനവും വിഷയത്തിൽ ഡി.വൈ.എഫ്‌.ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി പാലക്കുന്ന് ടൗണിൽ സെമിനാർ നടത്തി. ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ബി. വൈശാഖ് അധ്യക്ഷത വഹിച്ചു. ഷീബ പനയാൽ, സുനിൽ പെരുമ്പള, ഹബീബ് മാണി, വി. സൂരജ്, ജാഷിർ എന്നിവർ സംസാരിച്ചു. സെമിനാറിൽ ബ്ലോക്കിലെ യുവധാര പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മുൻ കേരള കബഡി ടീം ക്യാപ്റ്റൻ ഗിരീഷ് മുല്ലച്ചേരിക്ക് നൽകി ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് സെക്രട്ടറി സി. മണികണ്ഠൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.