ഇൻഡോർ സ്റ്റേഡിയം നിർമാണ പുരോഗതി വിലയിരുത്തി

തൃക്കരിപ്പൂർ: നടക്കാവിൽ നിർമിക്കുന്ന വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് എം. രാജഗോപാലൻ എം.എൽ.എ സന്ദർശിച്ചു. സ്റ്റേഡിയത്തിന്‍റെ നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്ന ഈ സ്റ്റേഡിയത്തിന്‍റെ പകുതിയോളം പൂർത്തിയായി. ടെന്നിസ്, ബാഡ്മിന്‍റൺ, ടേബിൾ ടെന്നിസ്, ബാസ്ക്കറ്റ് ബാൾ തുടങ്ങിയ കോർട്ടുകൾ ഉൾക്കൊള്ളുന്ന ഇൻഡോർ സ്റ്റേഡിയമാണ് ഒരുങ്ങുന്നത്. അനുബന്ധിച്ച് നീന്തൽക്കുളം, ഫുട്ബാൾ മൈതാനം, കബഡി കോർട്ട് എന്നിവയും നിർമിക്കുന്നുണ്ട്. നിലവിലുള്ള സിന്തറ്റിക് ഫുട്ബാൾ ടർഫിന്‍റെ സമീപത്താണ് നടക്കാവിലെ ഇൻഡോർ സ്റ്റേഡിയം സമുച്ചയം. എൻജിനീയർ കെ. ബബിത, ഇ. കുഞ്ഞിരാമൻ, കെ.വി. ജനാർദനൻ, എം. രാമചന്ദ്രൻ, കെ. സനൽ എന്നിവർ എം.എൽ.എയെ അനുഗമിച്ചു. പടം tkp indore stadium.jpg നടക്കാവ് മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമാണ പുരോഗതി വിലയിരുത്താൻ എം. രാജഗോപാലൻ എം.എൽ.എ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.