നീലേശ്വരം: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കുട്ടികളുടെ നേതൃത്വത്തിൽ ഭൂമിക്കായി ഒരു ദിനം ആചരിച്ചു. മണ്ണിനെ പിടിച്ചുനിർത്തുന്നതിനും ഭൂമിയുടെ അടിത്തട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനും വേണ്ടിയുള്ള കർമ പരിപാടികൾ പ്രാവർത്തികമാക്കുകയെന്ന ലക്ഷ്യവുമായി പുതുതലമുറ കർമനിരതരായി. ഭൂമിയെ പച്ചപ്പിലൂടെ നിലനിർത്താനും പ്രകൃതിദാനങ്ങൾ സംരക്ഷിക്കാനുമാണ് മഴക്കുഴി എന്ന മഴവെള്ള സംഭരണികളുമായി എസ്.പി.സി കുട്ടികൾ രംഗത്തിറങ്ങിയത്. 'ഒരു കുട്ടി ഒരു മഴക്കുഴി' എന്ന തോതിൽ ചുരുങ്ങിയത് ജൂനിയർ, സീനിയർ കുട്ടികളായ 88 കുട്ടികൾ 88 മഴക്കുഴി അവരവരുടെ വീട്ടുപറമ്പിൽ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.