നീലേശ്വരം: നാട്ടുകാരിൽ വിസ്മയം സൃഷ്ടിച്ച് പടവലങ്ങ. പടവലങ്ങയുടെ നീളമാണ് റെക്കോഡ് ഭേദിച്ചത്. വെള്ളരിക്കുണ്ട് തടത്തിൽ ഡോളിയുടെ തോട്ടത്തിലെ പടവലങ്ങയാണ് നാട്ടുകാരിൽ അത്ഭുതമുളവാക്കിയത്. 267 സൻെറീമീറ്ററാണ് പടവലങ്ങയുടെ നീളം. നിലവിലെ റെക്കോഡ് 263 സൻെറീമീറ്ററാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി വിഭാഗത്തിൽ സംസ്ഥാനതല പുരസ്ക്കാരം ഉൾപ്പെടെ കൃഷിയിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ വീട്ടമ്മയാണ് തടത്തിൽ ഡോളി ജോസഫ് എന്ന അന്നമ്മ ജോസഫ്. 59ാം വയസ്സിലും കൃഷിയിടത്തിൽ കർമനിരതയാണ് ഇവർ. പടവലങ്ങക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. പടം: nlr dolly pada ഡോളി കൃഷിത്തോട്ടത്തിലെ പടവലങ്ങയുടെ അടുത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.