ലഹരിയുമായി യുവാക്കൾ പിടിയിൽ

പടന്ന: നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പടന്ന തോട്ടുകര പാലത്തിനുസമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അബ്ദുൽ റഹ്മാൻ കാവുന്തല (33), റാഷിദ് (32) എന്നിവർ പിടിയിലായത്. ഇവരുടെ ഇരുചക്ര വാഹനത്തിൽനിന്നും 2.70 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് കണ്ടെടുത്തത്. ചന്തേര സി.ഐ പി. നാരായണൻ, എസ്.ഐ എം.വി. ശ്രീദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.