കാർ ഹോട്ടലിലേക്ക് പാഞ്ഞുകയറി; രണ്ടുപേർക്ക് പരിക്ക്

കുമ്പള: മൊഗ്രാലിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിൽ ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മൊഗ്രാൽ ജങ്​ഷനിലുള്ള ബദ്രിയ റസ്റ്റാറന്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. ഫൈസൽ (35), സിദ്ദീഖ് (60) എന്നിവരെ നിസ്സാര പരിക്കുകളോടെ കുമ്പള ജില്ല സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട്​ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. (പടം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.