കാസർകോട്: 'തെളിനീരൊഴുകും നവകേരളം' കാമ്പയിന്‍ സമ്പൂര്‍ണ ജലശുചിത്വ യജ്ഞത്തിന്‍റെ ഭാഗമായി നഗരസഭയിലെ ബീരന്ത് ബയല്‍, താളിപ്പടുപ്പ് തോട് ശുചീകരിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കർമസേനാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചിരുന്നു. ജലസഭയിലെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തോട് ശുചീകരണം നടത്തിയത്. മലിനമായ തോടിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും മലിനീകരണ തോത് അറിയാനായി സാമ്പിള്‍ ശേഖരണം നടത്തി. ശേഖരിച്ച അജൈവ മാലിന്യം തരംതിരിച്ച് നഗരസഭ ഷ്രെഡിങ് യൂനിറ്റിലേക്ക് മാറ്റി. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍മാരായ അശ്വിനി, പി. രമേശ്, നഗരസഭ സെക്രട്ടറി എസ്. ബിജു എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: ഭൗമദിനത്തില്‍ കാസര്‍കോട് നഗരസഭയിലെ ബീരന്ത് ബയല്‍, താളിപ്പടുപ്പ് തോടില്‍ നടന്ന ശുചീകരണം 'തെളിനീരൊഴുകും നവകേരളം' ശിൽപശാല കാസർകോട്: തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജലസംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തില്‍ പഞ്ചായത്ത്തല ജലസമിതി രൂപവത്കരണ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ തോടുകളും കുളങ്ങളും ഇതിന്റെ ഭാഗമായി ശുചീകരിക്കുമെന്നും പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ ചേറ്റാവി നവീകരിക്കുന്നതോടൊപ്പം ജൈവവൈവിധ്യ പാര്‍ക്ക് ഒരുക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ ആരംഭിച്ചതായും പഞ്ചായത്ത് പ്രസിഡന്‍റ് വി.വി.സജീവന്‍ അറിയിച്ചു. 13 വാര്‍ഡുകളിലും ജലസമിതി രൂപവത്കരിച്ച് ഏപ്രില്‍ 25ന് ജലനടത്തം, ജലസഭ എന്നിവ നടക്കും. വൈസ് പ്രസിഡന്‍റ് പി. ശ്യാമള അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്മാരായ ഖാദര്‍ പാണ്ട്യാല, കെ. മനോഹരന്‍, ഇ.കെ. മല്ലിക, പഞ്ചായത്തംഗം എം. അബ്ദുൽ സലാം, ശുചിത്വ മിഷന്‍ ആര്‍.പി വി.എം. ബാബുരാജ്, ഹരിത കേരളം മിഷന്‍ ആര്‍.പി സി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി. വിനോദ് കുമാര്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയറാം നന്ദിയും പറഞ്ഞു. ഫോട്ടോ: 'തെളിനീരൊഴുകും നവകേരളം' സമ്പൂര്‍ണ ജലസംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വലിയപറമ്പ പഞ്ചായത്തില്‍ സംഘടിപ്പിച്ച ജലസമിതി രൂപവത്കരണ ശിൽപശാല പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. സജീവന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.