നിയമസഭ സമിതി മേയ് നാലിന് ജില്ലയില്‍

കാസർകോട്: ജല അതോറിറ്റിയുടെ വിവിധ പദ്ധതികളെ സംബന്ധിച്ച് സ്വതന്ത്ര പഠനം നടത്തുന്നതിന്‍റെ ഭാഗമായി കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി, മേയ് നാലിന് കാസര്‍കോട് ഗവ. ഗെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിലവിലുള്ളതും പൂര്‍ത്തിയാക്കാനുള്ളതുമായ വിവിധ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. കാസര്‍കോട് നഗരസഭക്കും ചെമ്മനാട് ഗ്രാമപഞ്ചായത്തിലേക്കുമുള്ള ശുദ്ധജല വിതരണത്തിനായി നിര്‍മിച്ച ബാവിക്കര വാട്ടര്‍ ട്രീറ്റ്മെന്‍റ്​ പ്ലാന്‍റ്​ സമിതി സന്ദര്‍ശിക്കും. ഹെല്‍പ്‌ ഡെസ്‌ക് ആരംഭിച്ചു കാസർകോട്​: ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക്, ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചുകഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികളില്‍നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തില്‍ പി.എസ്​.സി ജില്ല ഓഫിസില്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള സംശയനിവാരണത്തിനായി ഹെല്‍പ്‌ ഡെസ്‌ക് ആരംഭിച്ചു. ഫോണ്‍: 9447735165, 9497787770. ഓഫിസില്‍ നേരിട്ട് ഹാജരായാലും ആവശ്യമായ മാര്‍ഗനിര്‍ദേശം ലഭിക്കും. ശില്‍പശാല ഏപ്രില്‍ 29ന് കാസർകോട്​: ജില്ല ആസൂത്രണ സമിതിയുടെ പദ്ധതി നിര്‍ദേശങ്ങള്‍ പ്രോജക്ട് രൂപത്തില്‍ തയാറാക്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന്​ ഏപ്രില്‍ 29ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.