'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി തുടങ്ങി

കാസർകോട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈകള്‍ നട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ പി. ലക്ഷ്മി പച്ചക്കറി കൃഷി നടീല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ സൈനബ പങ്കെടുത്തു. പള്ളിക്കര: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. കുമാരന്‍ പച്ചക്കറി തൈനട്ട്​ പദ്ധതിക്ക് തുടക്കം കുറിച്ചു. കൃഷി ഓഫിസര്‍ വേണുഗോപാല്‍, കൃഷി അസിസ്റ്റന്‍റ്​ മധുസൂദനന്‍, വൈസ് പ്രസിഡന്‍റ്​ നാസ്‌നീന്‍ വഹാബ്, വികസന കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ വി. സൂരജ്, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പച്ചക്കറി കൃഷി നടീലിന്റെ ഭാഗമായി. ബേഡഡുക്ക: ഗ്രാമപഞ്ചായത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈനടീല്‍ ഉദ്​ഘാടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം. ധന്യ, വാര്‍ഡ് അംഗം ഡി. വത്സല എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഫോട്ടോ: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. ലക്ഷ്മി പച്ചക്കറി നടീല്‍ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം. കുമാരന്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നടുന്നു ഫോട്ടോ: ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നടീല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.